ഹൈക്കോടതി ബഞ്ചിനായുള്ള സമരം
തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുവാനുള്ള സമരം കഴിഞ്ഞ ൧൧൦ ദിവസമായി നടന്നു വരികയായിരുന്നു.ഇതിണ്റ്റെ ഭാഗമായി നടത്തി വന്ന കോടതി ബഹിഷ്ക്കരണം ഉപേക്ഷിച്ചു.എന്തുകൊണ്ടാണ് പിന്‍ വലിച്ചത്.യഥാര്‍ഥത്തില്‍ ഈ സമരത്തിന് ജനപിന്തുണ ഉണ്ടോ?അഭിഭാഷകരുടെ താല്‍പര്യത്തിനപ്പുറത്ത് ജനകീയമായ ഒരു ആവശ്യമായി ഇത് മാറിയില്ല.സാധാരണ ഗതിയില്‍ പൊതൊജനത്തിന് നേരിട്ട് പോകേണ്ടാത്ത ഇടമാണ് ഹൈക്കോടതി.കീഴ്ക്കോടതികളിലാണ് ജനങ്ങള്‍ നേരിട്ട് പോകേണ്ടിവരുന്നത്,സാക്ഷിയായും പ്രതിയായും.ഹൈക്കൊടതി ബഞ്ചിനായുള്ള സമരം വക്കീലന്‍മാര്‍ക്ക് മാത്രം ഗുണമുള്ളതാണന്ന് ജനത്തിന് അറിയാം.പൊതുവേ വക്കീലന്‍മാരെ ജനത്തിന് പേടിയാണ്.ഡോക്റ്റര്‍മാരെക്കാള്‍,എഞ്ചിനീയര്‍മാരെക്ക്ക്കാള്‍ കൂടുതല്‍ പണം വാങ്ങുന്നത് അഭിഭാഷകരാണ്.ഒരു ദിവസം കോടതിയില്‍ ഹാജരാകാന്‍ പതിനായിരങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഹൈക്കോടതി ബഞ്ചില്‍ ആയാല്‍ അത് മണിക്കൂറില്‍ പതിനായിരങ്ങള്‍ കിട്ടും.നിരപരാധിയായിരുന്നാലും ശിക്ഷിക്കപെടാതിരിക്കാന്‍ ഏറ്റവും പ്രമുഖനായ വക്കീലിനെ തന്നെ കേസ് ഏല്‍പിക്കുന്നു.ചിലപ്പോള്‍ എതിര്‍കഷിയുടെ വക്കീലായി വരാതിരിക്കാനും വേണ്ടി അവരെ തന്നെ കേസ് ഏല്‍പിക്കുന്നതായി കാണുന്നു.ഇത്രയും ഉയര്‍ന്ന ഫീസ് വാങ്ങുന്ന മറ്റ് ഏതെങ്കിലും തൊഴില്‍ ഉള്ളതായി തോന്നുന്നില്ല.ചുരുക്കത്തില്‍ അഭിഭഷകരോട് ജനത്തിനു് സ്നേഹമല്ല,ഭയമാണ്.അതുകൊണ്ടാണു് ഹൈക്കോടതി ബഞ്ചിനായുള്ള സമരത്തിനു ജനപിന്തുണയില്ലാത്തത്.അത് തിരുവനതപുരത്തണെങ്കിലും കോഴിക്കോട്ടായാലും. ന്യായമായ ചിലവില്‍ കാലതാമസമില്ലാതെ നീതികിട്ടാനുള്ള അവസരമാണു് വേണ്ടത്
Thursday, June 19, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment