Friday, July 4, 2008

വെറുതെ ആലോചിക്കാന്‍

വെറുതെ ആലോചിക്കാന്‍ആ ണവകരാറിണ്റ്റെ പേരിലായാലും അല്ലെങ്കിലും അധികം താമസിയാതെ ഇടത്‌ പക്ഷം യൂപി എ ഗവര്‍മെണ്റ്റിനുള്ള പിന്തുണ പിന്‍ വലിക്കും എന്ന്‌ ഉറപ്പായി കരുതാം.അഞ്ച്‌ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത്പക്ഷവും ഐക്യജനാധിപത്യമുന്നണിയും തമ്മിലാണു്‌ മത്സരം.ഈ അവസരത്തില്‍ വെറുതെ ആലോചിക്കുക ഇടതുപക്ഷം കേന്ദ്ര മന്ത്രിസഭയില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ കേന്ദ്രഗവര്‍മെണ്റ്റിണ്റ്റെ ഏതൊക്കെ നയങ്ങള്‍ക്ക്‌ കീഴടങ്ങേണ്ടി വരുമായിരുന്നു.കേരളത്തെ സംബന്ധിച്ച്‌ എന്ത്‌ വ്യത്യാസങ്ങള്‍ ഉണ്ടാകുമായിരുന്നു. വേലുവും ബാലുവും ലാലുവുമൊക്കെ തങ്ങളുടെ നാട്ടില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ പോലെ കേരളത്തിനു്‌ സാധ്യമാകുമായിരുന്നോ?മന്ത്രിസഭയില്‍ ചേരതിരുന്നത്‌ രാഷ്ട്രീയമായും വികസന പരമായും ലാഭമോ നഷ്ടമോ?

Tuesday, July 1, 2008

ഹൈക്കോടതി ബഞ്ച്‌ സമരത്തിന്‌ എന്തു പറ്റി

തിരുവനന്തപുരത്തെ ഹൈക്കോടതി ബഞ്ച്‌ സമരത്തിന്‌ എന്തു പറ്റിതിരുവനന്തപുരത്തെ ഹൈക്കോടതി ബഞ്ച്‌ സമരത്തിണ്റ്റെ വാര്‍ത്തകള്‍ ചുരുങ്ങി ചുരുങ്ങി വരുന്നത്‌ ശ്രദ്ധിച്ചോ?അഭിഭാഷകര്‍ക്ക്‌ മാത്രം താല്‍പര്യമുള്ള സമരം പൊതുജനം കണ്ടില്ല എന്ന് വയ്ക്കുന്നു.കെട്ടികിടക്കുന്ന കേസുകല്‍ തീര്‍ക്കാന്‍ കീഴ്‌ കോടതികള്‍ ആരംഭിക്കാന്‍ വേണ്ടിയാണ്‌ സമരമെങ്കില്‍ ജനം പിന്തുണച്ചേനെ.ഹൈക്കോടതിയില്‍ കക്ഷികള്‍ പൊകേണ്ട്തില്ലല്ലോ

Thursday, June 19, 2008

ഹൈക്കോടതി ബഞ്ചിനായുള്ള സമരം

ഹൈക്കോടതി ബഞ്ചിനായുള്ള സമരം
തിരുവനന്തപുരത്ത്‌ ഹൈക്കോടതി ബഞ്ച്‌ സ്ഥാപിക്കുവാനുള്ള സമരം കഴിഞ്ഞ ൧൧൦ ദിവസമായി നടന്നു വരികയായിരുന്നു.ഇതിണ്റ്റെ ഭാഗമായി നടത്തി വന്ന കോടതി ബഹിഷ്ക്കരണം ഉപേക്ഷിച്ചു.എന്തുകൊണ്ടാണ്‌ പിന്‍ വലിച്ചത്‌.യഥാര്‍ഥത്തില്‍ ഈ സമരത്തിന്‌ ജനപിന്തുണ ഉണ്ടോ?അഭിഭാഷകരുടെ താല്‍പര്യത്തിനപ്പുറത്ത്‌ ജനകീയമായ ഒരു ആവശ്യമായി ഇത്‌ മാറിയില്ല.സാധാരണ ഗതിയില്‍ പൊതൊജനത്തിന്‌ നേരിട്ട്‌ പോകേണ്ടാത്ത ഇടമാണ്‌ ഹൈക്കോടതി.കീഴ്ക്കോടതികളിലാണ്‌ ജനങ്ങള്‍ നേരിട്ട്‌ പോകേണ്ടിവരുന്നത്‌,സാക്ഷിയായും പ്രതിയായും.ഹൈക്കൊടതി ബഞ്ചിനായുള്ള സമരം വക്കീലന്‍മാര്‍ക്ക്‌ മാത്രം ഗുണമുള്ളതാണന്ന്‌ ജനത്തിന്‌ അറിയാം.പൊതുവേ വക്കീലന്‍മാരെ ജനത്തിന്‌ പേടിയാണ്‌.ഡോക്റ്റര്‍മാരെക്കാള്‍,എഞ്ചിനീയര്‍മാരെക്ക്ക്കാള്‍ കൂടുതല്‍ പണം വാങ്ങുന്നത്‌ അഭിഭാഷകരാണ്‌.ഒരു ദിവസം കോടതിയില്‍ ഹാജരാകാന്‍ പതിനായിരങ്ങള്‍ വാങ്ങുന്നവര്‍ക്ക്‌ ഹൈക്കോടതി ബഞ്ചില്‍ ആയാല്‍ അത്‌ മണിക്കൂറില്‍ പതിനായിരങ്ങള്‍ കിട്ടും.നിരപരാധിയായിരുന്നാലും ശിക്ഷിക്കപെടാതിരിക്കാന്‍ ഏറ്റവും പ്രമുഖനായ വക്കീലിനെ തന്നെ കേസ്‌ ഏല്‍പിക്കുന്നു.ചിലപ്പോള്‍ എതിര്‍കഷിയുടെ വക്കീലായി വരാതിരിക്കാനും വേണ്ടി അവരെ തന്നെ കേസ്‌ ഏല്‍പിക്കുന്നതായി കാണുന്നു.ഇത്രയും ഉയര്‍ന്ന ഫീസ്‌ വാങ്ങുന്ന മറ്റ്‌ ഏതെങ്കിലും തൊഴില്‍ ഉള്ളതായി തോന്നുന്നില്ല.ചുരുക്കത്തില്‍ അഭിഭഷകരോട്‌ ജനത്തിനു്‌ സ്നേഹമല്ല,ഭയമാണ്‌.അതുകൊണ്ടാണു്‌ ഹൈക്കോടതി ബഞ്ചിനായുള്ള സമരത്തിനു ജനപിന്തുണയില്ലാത്തത്‌.അത്‌ തിരുവനതപുരത്തണെങ്കിലും കോഴിക്കോട്ടായാലും. ന്യായമായ ചിലവില്‍ കാലതാമസമില്ലാതെ നീതികിട്ടാനുള്ള അവസരമാണു്‌ വേണ്ടത്‌